Chiak_Registration

ആരോഗ്യ ഇന്‍ഷൂറന്‍സ് 2017-18 രജിസ്റ്ററേഷന്‍
  1. രജിസ്റ്ററേഷന്‍ സപ്റ്റംപര്‍ 1 മുതല്‍ 30 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  2. റേഷന്‍ കാര്‍ഡില്‍ 600 രുപയോ അതില്‍ താഴെയോ അല്ലെങ്കില്‍ എതെങ്കിലും ക്ഷേമനിധിയില്‍ അംഗത്വം.
  3. രജിസ്റ്ററേഷന് റേഷന്‍കാര്‍ഡ് ,ആധാര്‍ കാര്‍ഡ്,വെല്‍ഫയര്‍ ഐഡി കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ്.
  4. രജിസ്റ്ററേഷന് അപേക്ഷ ഫോമുകള്‍ ഒന്നും തന്നെ ഇല്ല.റേഷന്‍കാര്‍ഡ്,വെല്‍ഫയര്‍ ഐഡി കാര്‍ഡ്, മറ്റു രേഖകള്‍ എന്നിവയുടെ മുകളില്‍ രജിസ്റ്ററേഷന്‍ നമ്പര്‍ രേഖപ്പെടുത്തി വ‍ൃത്താകൃതിയില്‍ മാര്‍ക്ക് ചെയ്ത് ഓ‍ഡര്‍ ആയി സെന്ററില്‍ സൂക്ഷിക്കേണ്ടതാണ് പ്രസ്തുത ഫോമുകള്‍ ചിയാക്ക് ജില്ലാ ഓഫീസര്‍ സെന്ററില്‍ വരുമ്പോള്‍ കൈമാറേണ്ടതാണ്.
  5.  സംരംഭകര്‍ ഒറിജിനല്‍ റേഷന്‍കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ രജിസ്റ്ററേഷന്‍ ചെയ്യാവൂ നമ്പര്‍ വളരെ ശ്രദ്ധയോടെ മാത്രം രേഖപ്പെടുത്തുക.
  6. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥനെ Family Head ആയി കൊടുക്കുക. Spouse ഉണ്ടെങ്കില്‍ മാത്രം കൊടുക്കുക ഇല്ലെങ്കില്‍ ബ്ലാങ്ക് കൊടുക്കുക. യാതൊരു കാരണവശാലും Family Head ന്റെ പേര് Spouse ല്‍ കൊടുക്കരുത്.
  7. റേഷന്‍ കാര്‍ഡിലെ  Family Head മരണപ്പെട്ടു വെങ്കില്‍ Spouse നെ Head of Family വച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് Spouse ബ്ലാങ്ക് കൊടുക്കുക.
  8. റേഷന്‍ കാര്ഡിലെ Family Head & Spouse എന്നിവര്‍ മരണപ്പെട്ടു എങ്കില്‍ റേഷന്‍കാര്‍ഡിലെ എതെങ്കിലും ആളെ Family Head ആക്കാവുന്നതാണ്. റേഷന്‍ കാര്‍ഡിലെ എല്ലാവരും വെള്ള പേപ്പറില്‍ Family Head ആക്കുന്നതിന് സമ്മതമാണ് എന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്.  
  9. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത കല്യാണം കഴിഞ്ഞവര്‍ക്ക് മാര്യേജ് സര്‍ട്ടിഫിക്കറ്റ് വച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
  10. ജനന സര്‍ട്ടിഫിക്കറ്റ് വച്ചും  രജിസ്റ്റര്‍ചെയ്യാവുന്നതാണ്. 

No comments:

Post a Comment